2017, ഒക്‌ടോബർ 26, വ്യാഴാഴ്‌ച

വയലാര്‍ ഓര്‍മ്മദിനം
ഇന്ന് October 27
മലയാളസാഹിത്യത്തിലെ പ്രശസ്തനായ കവിയും അനേകം ജനപ്രിയ ചലച്ചിത്ര, നാടക ഗാനങ്ങളുടെ രചയിതാവുമാണ് വയലാർ എന്ന പേരിൽ അറിയപ്പെടുന്ന വയലാർ രാമവർമ്മ (മാർച്ച് 25 1928 - ഒക്ടോബർ 27 1975).
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ വയലാർ ഗ്രാമത്തിൽ 1928 മാർച്ച് മാസം 25-ന് ജനിച്ചു. അച്ഛൻ വെള്ളാരപ്പള്ളി കേരള വർമ. അമ്മ വയലാർ രാഘവ പറമ്പിൽ അംബാലിക തമ്പുരാട്ടി. ചേർത്തല ഹൈസ്കൂളിൽ ഔപചാരിക വിദ്യാഭ്യസം. അമ്മയുടെയും അമ്മാവന്റെയും മേൽനോട്ടത്തിൽ ഗുരുകുല രീതിയിൽ സംസ്കൃത പഠനവും നടത്തി.
1975 ഒക്ടോബർ 27-നു തന്റെ നാൽപ്പത്തിയേഴാമത്തെ വയസ്സിൽ വയലാർ അന്തരിച്ചു. തന്റെ പ്രശസ്തിയുടെ നെറുകയിൽ നിൽക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ അകാലമരണം. ഗുരുതരമായ കരൾ രോഗം ബാധിച്ചിരുന്ന അദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രക്തഗ്രൂപ്പ് മാറി കുത്തിവെച്ചതാണ് വയലാറിന്റെ മരണത്തിനു കാരണമെന്നു കവി ഏഴാച്ചേരി രാമചന്ദ്രൻ 2011 സെപ്റ്റംബർ 14-ന് ഒരു പൊതുചടങ്ങിൽ വെളിപ്പെടുത്തിയിരുന്നു.
സ്ത്രീയുടെ മോചനം ആർത്ഥീക സമത്വത്തിലൂടെ മാത്രമേ സാക്ഷാൽക്കരിക്കാനാകൂ എന്നു വ്യക്തമാക്കുന്ന വയലാർ കവിതയാണ് 'ആയിഷ'

ചന്ദ്രമതി തമ്പുരാട്ടിയായിരുന്നു ആദ്യ ഭാര്യ.പിന്നീട് ഭാരതി തമ്പുരാട്ടിയെ വിവാഹം കഴിച്ചു. പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ, ഇന്ദുലേഖ, യമുന, സിന്ധു എന്നിവർ മക്കളാണ്. പിൽക്കാലത്ത് വയലാറിന്റെ പത്നി ഭാരതിതമ്പുരാട്ടി അദ്ദേഹത്തെ കുറിച്ച് "ഇന്ദ്രധനുസ്സിൻ തീരത്ത്" എന്ന വിവാദാസ്പദമായ കൃതി രചിക്കുയും ചെയ്തു.
*BijinKrishna*

2017, ഓഗസ്റ്റ് 5, ശനിയാഴ്‌ച

S K.Pottekad



ജ്ഞാനപീഠപുരസ്കാരം നേടിയ മലയാള നോവലിസ്റ്റും,സഞ്ചാരസാഹിത്യകാരനും കവിയുമാണ്‌ എസ്.കെ. പൊറ്റെക്കാട്ട് എന്ന ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്ട്(മാർച്ച് 14, 1913–ഓഗസ്റ്റ് 6, 1982). ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ മുൻനിറുത്തിയാണ് 1980ൽ ഇദ്ദേഹത്തിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചത്.
1939ൽ പ്രസിദ്ധീകരിച്ച നാടൻപ്രേമമാണ് പൊറ്റെക്കാട്ടിന്റെ ആദ്യനോവൽ. കാല്പനികഭംഗിയാർന്ന ഈ രചന ഇദ്ദേഹത്തിന് മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരോടൊപ്പം സ്ഥാനം നേടിക്കൊടുത്തു. 1940ൽ മലബാറിലേക്കുള്ള തിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റത്തിന്റെ പശ്ചാത്തലത്തിൽ വയനാടിന്റെ കഥ പറയുന്ന വിഷകന്യക പ്രസിദ്ധീകരിച്ചു. മദിരാശി സർക്കാരിന്റെ പുരസ്കാരം ഈ നോവലിന് ലഭിച്ചു.

പ്രധാന കൃതികൾ
നാടൻ പ്രേമം എന്ന ചെറു നോവൽ പ്രസിദ്ധീകരിക്കപ്പെട്ടതൊടെ അദ്ദേഹം കഥാസാഹിത്യരംഗത്തു പ്രസിദ്ധനായി. ഒരു പ്രധാന പ്രമേയത്തെ മുന്നിർത്തി വായനക്കാരുടെ മനസ്സിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ആനുകാലിക സംഭവങ്ങളെ മിത്തുകളാക്കി മാറ്റി അത് അബോധ മനസ്സിൽ പ്രതിഷ്ഠിച്ച് വായനക്കാരന് പ്രതിപാദ്യത്തെ ഹിതകരമാക്കുന്ന രീതിയാണ് അദ്ദേഹം കൈക്കൊണ്ടത്.
ജ്ഞാനപീഠപുരസ്ക്കാരം   നേടിയ മലയാള നോവലിസ്റ്റും,സഞ്ചാരസാഹിത്യകാരനും കവിയുമായിരുന്നു  എസ്.കെ. പൊറ്റെക്കാട്ട് എന്ന ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്ട്. ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് 1980ൽ ഇദ്ദേഹത്തിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചത്..

യാത്രകളില്‍ അതീവതാല്‍പര്യം പ്രകടിപ്പിച്ച എസ്.കെ.. 1939ൽ ബോംബേയിലേക്കുള്ള യാത്രയിൽ നിന്നാണ് പില്ക്കാലത്ത് അദ്ദേഹത്തിന്റെ കീർത്തിയുടെ അടിസ്ഥാനമായ ലോകസഞ്ചാരങ്ങൾ ആരംഭിക്കുന്നത്. കുറച്ചു കാലം ബോംബേയിൽ ജോലി ചെയ്തു. ഇന്ത്യയിലുടനീളം സഞ്ചരിക്കുവാൻ ഈ കാലയളവിൽ അദ്ദേഹം പരിശ്രമിച്ചു. തന്റെ ജീവിതാവബോധവും സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാട്ടിന് കൈവന്നത്. 1949ൽ കപ്പൽമാർഗ്ഗം ആദ്യത്തെ വിദേശയാത്ര നടത്തി. യൂറോപ്പ്‌, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂർവേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ സന്ദർശിക്കുകയും ഓരോ സ്ഥലത്തെയും സാമാന്യ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. മലയാളത്തിനു ഏറെക്കുറെ നവീനമായ യാത്രാവിവരണ സാഹിത്യശാഖയ്ക്ക് എസ്. കെയുടെ സംഭാവനകൾ വിലപ്പെട്ടതാണ്.

ഒരു കോളേജുമാഗസിനിൽ വന്ന രാജനീതി എന്ന കഥയായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യരചന . 1929-ൽ കോഴിക്കോട്ടുനിന്നുള്ള ആത്മവിദ്യാകാഹളത്തിൽ മകനെ കൊന്ന മദ്യം എന്ന ഒരു കവിത പ്രസിദ്ധപ്പെടുത്തി. 1931-ൽ എറണാകുളത്തുനിന്നു മൂർക്കോത്ത് കുമാരന്റെ പത്രാധിപത്യത്തിലുള്ള ദീപം എന്ന മാസികയിൽ ഹിന്ദുമുസ്ലിംമൈത്രി എന്ന കഥയും പുറത്തുവന്നു. തുടർന്നു മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ തുടർച്ചയായി കഥകൾ പ്രസിദ്ധീകരിച്ചു തുടങ്ങി. ആദ്യത്തെ നോവൽ നാടൻപ്രേമമാണ്. 1939-ൽ ബോംബേയിൽ വച്ചാണ് ഇതെഴുതിയത്. ഒരു തെരുവിന്റെ കഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് (1962), ഒരു ദേശത്തിന്റെ കഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും (1973), സാഹിത്യപ്രവർത്തക സഹകരണസംഘം അവാർഡും (1977), ജ്ഞാനപീഠ പുരസ്കാരവും (1980) ലഭിച്ചു. മലയാള സാഹിത്യത്തിലെ വലിയ പ്രതിഭ ആയിരുന്നു 
എസ്.കെ.

2017, ജൂലൈ 22, ശനിയാഴ്‌ച

കര്‍ക്കിടവും പത്ത് ഇലകളും


കർക്കിടകത്തിൽമുരിങ്ങയിലകഴിക്കരുതെന്ന്പറയുന്നതിന്റെകാരണംഎന്താണ്`? മറ്റുള്ളഇലകൾക്കൊന്നുംഇല്ലാത്തഈപ്രത്യേകതഎന്ത്കൊണ്ടാണ്മുരിങ്ങയിലക്ക്മാത്രംബാധകം ????
പണ്ട്കാലത്ത്മുരിങ്ങനട്ടിരുന്നത്കിണറിന്റെകരയിലായിരുന്നു. അതിനൊരുകാരണമുണ്ടായിരുന്നു. നില്ക്കുന്നപ്രദേശത്തെഭൂമിയിലെവിഷാംശംമുഴുവൻവലിച്ചെടുക്കാൻകഴിവുള്ളവൃക്ഷമാണ്മുരിങ്ങ . അങ്ങനെവലിച്ചെടുക്കുന്നവിഷാംശംഅതിന്റെതടിയിൽസൂക്ഷിച്ചുവക്കുകയുംചെയ്യും. എന്നാൽകടുത്തമഴയത്ത്തടിയിലേക്ക്അധികമായികയറുന്നജലംകാരണം, നേരത്തെസൂക്ഷിച്ചുവച്ചിരിക്കുന്നവിഷാംശത്തെകൂടിഉള്ക്കൊള്ളാൻതടിക്കുസാധിക്കാതെവരുന്നു. അങ്ങനെവരുമ്പോൾവിഷത്തെഇലയിൽകൂടിപുറത്തേക്ക്കളയാൻമുരിങ്ങശ്രമിക്കുന്നു. അങ്ങനെഇലമുഴുവൻവിഷമയമായിമാറുന്നു. ഈവിഷംഇലയിൽഉള്ളത്കൊണ്ടാണ്കർക്കിടകത്തിൽകഴിക്കാൻസാധിക്കാത്തത്..
( കിണറിലേക്ക്ഊറിവരുന്നവിഷത്തെഎല്ലാംവലിച്ചെടുത്ത്കിണറ്റിലെവെള്ളത്തെശുദ്ദീകരിക്കാൻസാധിച്ചിരുന്നത്കൊണ്ടാണ്കിണറ്റിനരികിൽപണ്ട്മുരിങ്ങവച്ചുപിടിപ്പിച്ചിരുന്നത്)
കർക്കിടകത്തിൽകഴിക്കാൻപാടില്ലാത്തആഹാരമാണ്മുരിങ്ങയിലഎന്നല്ല.. വിരുദ്ധാഹാരമാണ്എന്നേവിവക്ഷയുള്ളൂ.. കർക്കിടകത്തിൽപഥ്യാഹാരത്തിനുപ്രാധാന്യംനല്കുന്നത്നല്ലത് ..

അതിൽസത്യംഉണ്ടായിരിക്കണം, പഴമക്കാർകാരണംപറയാതെപറഞ്ഞിരുന്നപലകാര്യങ്ങളുംഇപ്പോൾശാസ്രത്രീയമായിതെളിയുന്നു. അവർക്കുള്ളത്കേട്ടറിവാണ്, അതിലെകാരണംപറഞ്ഞുതരാൻഅറിയില്ല

വേരിൽഅടങ്ങിയിരിക്കുന്ന spirochin എന്നആൽക്കലോയ്ഡ്ആയിരിക്കണംപ്രശ്നക്കാരൻ. നാടികളെപ്രതികൂലമായിബാധിക്കുംഎന്നുപറയുന്നുവിക്കിപീഡിയായിൽ

പത്തിലകറിയിൽഉപയോഗിക്കുന്നഇലകൾ :- താള്, തകര, തഴുതാമ, മത്തനില, പയറില, ചേനയില, പച്ചചീര, കൂവളം, ചേമ്പിലപിന്നെ, ചൊറിയാണം( ചൊറിയൻതുമ്പ).... മുഴുവൻശരിആണോഎന്നറിയില്ല....

പഞ്ഞമാസക്കാലത്തെപ്രധാനവിഭവമാണ്പത്തിലതോരൻ. എന്നുവച്ചാൽപത്തുതരംഇലകൾകൊണ്ടുള്ളതോരൻഎന്നർത്ഥം. ഭക്ഷ്യയോഗ്യമായഏത്ഇലയുംഎടുക്കാം. പയർ, തഴുതാമ, മത്ത, കുമ്പളം, ചീര, തകരഎന്നുതുടങ്ങിചൊറിയൻതുമ്പ(കൊടിത്തൂവ) വരെഎടുക്കുന്നവരുണ്ട്! ( സംഗതിഅപാരടേസ്റ്റാണെന്നാണ്കേൾവി. പക്ഷേഅരിഞ്ഞെടുക്കുന്നകാര്യംആലോചിച്ചാൽതന്നെനമുക്ക്കൈചൊറിയാൻതുടങ്ങുംഅല്ലെ..? ).
ഏതായാലുംഞാനുംഉണ്ടാക്കിഒരുപത്തിലത്തോരൻ. എല്ലാംതൊടിയിൽനിന്നുംതോട്ടുവക്കത്തുനിന്നുമൊക്കെപറിച്ചെടുത്തതുതന്നെ


1. താളിന്റെഇല - 10 തണ്ട്‌ 2. തകരയില - ഒരുപിടി 3. പയറില - 15 തണ്ട്‌ 4. എരുമത്തൂവയില - 10 തണ്ട്‌ 5. ചെറുകടലാടിഇല - ഒരുപിടി 6. മത്തന്‍ ഇല - 10 എണ്ണം 7. കുമ്പളത്തില - 10 എണ്ണം 8. ചെറുചീരയില - ഒരുപിടി 9. തഴുതാമയില - ഒരുപിടി 10. തൊഴകണ്ണിയില - ഒരുപിടിതയാറാക്കുന്നവിധംഇലകള്‍ എല്ലാംശേഖരിച്ച്‌ ശുദ്ധമായവെള്ളത്തില്‍ നന്നായികഴുകിയെടുക്കുക. എല്ലാഇലകളുംഒരേസമയംശേഖരിക്കാന്‍ ശ്രമിക്കുക. ഇലകള്‍ വാടിരുചിനഷ്‌ടപ്പെടാതിരിക്കാനാണിത്‌. വെള്ളത്തില്‍ നന്നായികഴുകിയെടുത്തഇലകള്‍ ചെറുതായിഅരിഞ്ഞെടുക്കുക. പത്തുകൂട്ടംഇലകളുംഉപ്പുചേര്‍ത്ത്‌ നന്നായിവേവിച്ച്‌ ചോറിന്‌ കറിയായിഉപയോഗിക്കാം. ആവശ്യക്കാര്‍ക്ക്‌ പച്ചമുളകുംതേങ്ങാചിരവിയതുംചേര്‍ത്ത്‌ ഉപയോഗിക്കാവുന്നതാണ്‌. വെളിച്ചെണ്ണഅല്‍പംചേര്‍ക്കുന്നത്‌ കറിക്ക്‌ കൂടുതല്‍ രുചിലഭിക്കാന്‍ സഹായിക്കും

2017, ജൂലൈ 13, വ്യാഴാഴ്‌ച

N.N.Kakkad





ആധുനിക മലയാളത്തിലെ പ്രമുഖനായ കവിയായിരുന്നു എൻ.എൻ. കക്കാട് എന്നറിയപ്പെടുന്ന നാരായണൻ നമ്പൂതിരി കക്കാട് (ജൂലൈ 14 1927- ജനുവരി 6 1987). കാല്പനികതാവിരുദ്ധതയായിരുന്നു കക്കാടിന്റെ കവിതകളുടെ മുഖമുദ്ര. മനുഷ്യസ്നേഹം തുളുമ്പിനിന്ന അദ്ദേഹത്തിന്റെ കവിതകളിൽ സമൂഹത്തിന്റെ ദുരവസ്ഥയിലുള്ള നൈരാശ്യവും കലർന്നിരുന്നു. ചിത്രമെഴുത്ത്, ഓടക്കുഴൽ, ശാസ്ത്രീയസംഗീതം, ചെണ്ടകൊട്ട് എന്നിവയിലും കക്കാടിനു പ്രാവീണ്യമുണ്ടായിരുന്നു
കോഴിക്കോട് ജില്ലയിലെ അവിടനല്ലൂർ എന്ന ഗ്രാമത്തിൽ 1927 ജൂലൈ 14നാണ് എൻ.എൻ. കക്കാട് ജനിച്ചത്. കക്കാട് വലിയ നാരായണൻ നമ്പൂതിരിയും ദേവകി അന്തർജനവുമാണ് മാതാപിതാക്കൾ. 1955 ഏപ്രിൽ 26ന്‌ ചെർപ്പുളശ്ശേരിക്കാരിയായ ശ്രീദേവിയെ വിവാഹം ചെയ്തു[3]

അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ച അദ്ദേഹം ജീവിതത്തിന്റെ ഏറിയ പങ്കും കോഴിക്കോട് ആകാശവാണിയിലാണ് ജോലിചെയ്തത്. സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം ഇടതുപക്ഷത്തേക്ക് ചേർന്നു. 1960-കളിൽ ഇന്ത്യ ചൈന യുദ്ധത്തിൽ ചൈനയെ അനുകൂലിച്ചു എന്ന് അദ്ദേഹം ആരോപിക്കപ്പെട്ടു. ജീവിതത്തിലെ ഇത്തരം ഗതിവിഗതികൽ അദ്ദേഹത്തിന്റെ കവിതകളിലും പ്രതിഫലിച്ചു കാണാം.

നടുവണ്ണൂർ സ്കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചുവെങ്കിലും മാനേജുമെൻറുമായുണ്ടായ തർക്കത്തെത്തുടർന്ന് അദ്ദേഹം ആ ജോലി ഉപേക്ഷിച്ചു. കോഴിക്കോട് ട്യൂട്ടോറിയൽ കോളേജിൽ അദ്ധ്യാപകനായി കുറച്ചുകാലം ജോലി ചെയ്തു. മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പിന്തുണയോടെ ബാലുശ്ശേരിയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ചുവെങ്കിലും പരാജയപ്പെട്ടു. ആകാശവാണിയിൽ ഉദ്യോഗസ്ഥനായ അദ്ദേഹം അവിടെ കലാകാരന്മാരുടെ അസോസിയേഷൻ ഉണ്ടാക്കി സേവന വ്യവസ്ഥകൾ മെച്ചപ്പെടുത്താൻ ശ്രമിച്ചവരിൽ ഒരാളാണദ്ദേഹം. കേരള സാഹിത്യ സമിതി, വള്ളത്തോൾ വിദ്യാപീഠം എന്നിവയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1985ൽ അദ്ദേഹം ആകാശവാണിയിലെ പ്രൊഡ്യൂസർ സ്ഥാനത്തു നിന്ന് വിരമിച്ചു. കേരള സാഹിത്യ അക്കാഡമിയിലും സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിലും അദ്ദേഹം അംഗമായിരുന്നിട്ടുണ്ട്.

1987 ജനുവരി 6ന് അർബുദരോഗ ബാധയാൽ അദ്ദേഹം മരിച്ചശേഷമാണ്‌ നാടൻചിന്തുകൾ , പകലറുതിക്ക് മുമ്പ് എന്നീ കാവ്യ സമാഹാരങ്ങൾ പ്രസിദ്ധീകൃതമായത് .
അദ്ദേഹം ചെറുപ്പം മുതൽക്കേ കവിത എഴുതിത്തുടങ്ങി. ക്ഷയിച്ചുകൊണ്ടിരുന്ന ഒരു നമ്പൂതിരി കുടുംബത്തിലാണ് കക്കാട് ജനിച്ചത്. ബാല്യം മുതൽക്കേ അനാരോഗ്യം കൊണ്ട് അദ്ദേഹം കഷ്ടപ്പെട്ടിരുന്നു. കലാ കേരളം അദ്ദേഹത്തെ അംഗീകരിക്കുന്നത് വളരെ താമസിച്ചായിരുന്നു. പല ആശയങ്ങളും രൂപങ്ങളുമായി മല്ലിട്ട് മലയാള സാഹിത്യത്തിൽ തന്റേതായ ഒരു പാത വെട്ടിത്തെളിക്കുകയായിരുന്നു അദ്ദേഹം. രാമായണം, മഹാഭാരതം തുടങ്ങിയ കൃതികളിൽ നിന്ന് ലഭിച്ച കവിതാ വാസനയാൽ അദ്ദേഹം കുട്ടിക്കാലത്തു തന്നെ ശ്ലോകങ്ങൾ രചിച്ചിരുന്നു.

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗം കലുഷിതമായിരുന്ന കാലഘട്ടത്തിലായിരുന്നു കക്കാടിന്റെ കവിതകൾ പുറത്തുവന്നത്. ഗ്രാമത്തിന്റെ മൂല്യങ്ങൾ നഷ്ടപ്പെടുന്നതും നാഗരികതയുടെ നരകാത്മകതയും അദ്ദേഹത്തെ അലോരസപ്പെടുത്തി. തന്റെ ചുറ്റും നടക്കുന്ന മാറ്റങ്ങളിൽ വിഹ്വലനായിരുന്നു അദ്ദേഹം. ഒരു കവിതയിൽ നഗരജീവിതത്തെ ഒരുവൻ തന്റെ ഞരമ്പുകൾ കൊണ്ട് വലിച്ചു കെട്ടിയ ഒരു കൂടാരവുമായി അദ്ദേഹം ഉപമിക്കുന്നു. എങ്കിലും ഗ്രാമം നന്മകൾ മാത്രം നിറഞ്ഞതാണെന്ന മൗഢ്യവും അദ്ദേഹത്തിനില്ലായിരുന്നു.

ഭയം കൊണ്ട് മരവിച്ച് ഘോഷയാത്രയായി നീങ്ങുന്ന അരക്ഷിതരുടെ ഒരു കൂട്ടമായി അദ്ദേഹം മനുഷ്യവർഗ്ഗത്തെ കരുതി. ഇതിഹാസങ്ങളിൽ നിന്ന് രൂപകങ്ങൾ കടം കൊണ്ട് അദ്ദേഹം ആധുനിക മനുഷ്യന്റെ അവസ്ഥയെ വർണ്ണിച്ചു. അങ്ങനെ ഭൂതവും വർത്തമാന കാലവുമായി അദ്ദേഹം പാലങ്ങൾ തീർത്തു. മനുഷ്യന്റെ അവസ്ഥയായിരുന്നു കക്കാടിന്റെ കവിതകളുടെ പ്രധാന വിഷയം.

2017, ജൂൺ 23, വെള്ളിയാഴ്‌ച

June 24- Sister Beneenja




സിസ്റ്റര്‍ മേരി ബനീഞ്ജ (1899 - 1985)

മേരി ജോണ്‍ തോട്ടം എന്ന പേരിലും അറിയപ്പെടുന്ന സിസ്റ്റര്‍ മേരി ബനീഞ്ജ എറണാകുളം ജില്ലയിലെ തോട്ടം കുടുംബത്തില്‍‌ ജനിച്ചു. അച്ഛന്‍‌ ഉലഹന്നാന്‍‌ അമ്മ മറിയാമ്മ. മാന്നാനം , മുത്തോലി കൊല്ലം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. സംസ്കൃതത്തിലും മലയാളത്തിലും ഒരുപോലെ പാണ്ഡിത്യം നേടിയ സിസ്റ്റര്‍‌ മേരി ബനീഞ്ജ വടക്കന്‍‌ പറവൂര്‍‌ സ്കൂളില്‍‌ അദ്ധ്യാപികയായി ജോലിയാരംഭിച്ചു. 1928 ല്‍ സന്യാസി സഭയില്‍‌ അംഗമായി.

പ്രധാന കൃതികള്‍‌ : ലോകമേ യാത്ര, ഗാന്ധിജയന്തി, മാര്‍ത്തോമ്മാവിജയം,കവിതാരാമം, വിധിവൈഭവം, മധുമഞ്ജരി, കവനമേള, അമൃതധാര, കരയുന്ന കവിതകള്‍‌, വാനമ്പാടി( ആത്മകഥ)

ബഹുമതി: 1981 ല്‍ മാര്‍പ്പാപ്പ 'ബേനേ മെരേന്തി ' നല്‍കി സാഹിത്യസേവനങ്ങളെ അംഗീകരിച്ചു.