2017, ജൂൺ 23, വെള്ളിയാഴ്‌ച

June 24- Sister Beneenja




സിസ്റ്റര്‍ മേരി ബനീഞ്ജ (1899 - 1985)

മേരി ജോണ്‍ തോട്ടം എന്ന പേരിലും അറിയപ്പെടുന്ന സിസ്റ്റര്‍ മേരി ബനീഞ്ജ എറണാകുളം ജില്ലയിലെ തോട്ടം കുടുംബത്തില്‍‌ ജനിച്ചു. അച്ഛന്‍‌ ഉലഹന്നാന്‍‌ അമ്മ മറിയാമ്മ. മാന്നാനം , മുത്തോലി കൊല്ലം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. സംസ്കൃതത്തിലും മലയാളത്തിലും ഒരുപോലെ പാണ്ഡിത്യം നേടിയ സിസ്റ്റര്‍‌ മേരി ബനീഞ്ജ വടക്കന്‍‌ പറവൂര്‍‌ സ്കൂളില്‍‌ അദ്ധ്യാപികയായി ജോലിയാരംഭിച്ചു. 1928 ല്‍ സന്യാസി സഭയില്‍‌ അംഗമായി.

പ്രധാന കൃതികള്‍‌ : ലോകമേ യാത്ര, ഗാന്ധിജയന്തി, മാര്‍ത്തോമ്മാവിജയം,കവിതാരാമം, വിധിവൈഭവം, മധുമഞ്ജരി, കവനമേള, അമൃതധാര, കരയുന്ന കവിതകള്‍‌, വാനമ്പാടി( ആത്മകഥ)

ബഹുമതി: 1981 ല്‍ മാര്‍പ്പാപ്പ 'ബേനേ മെരേന്തി ' നല്‍കി സാഹിത്യസേവനങ്ങളെ അംഗീകരിച്ചു.

2017, ജൂൺ 21, ബുധനാഴ്‌ച


ഇന്ന് ജൂണ്‍ 21. ലോക സംഗീത ദിനം*
സംഗീതമുണ്ടായ കാലം അറിയില്ലെങ്കിലും സംഗീതത്തിനൊരു ദിനമുണ്ടായത് *1976*ലാണ്. അമേരിക്കന്‍ സംഗീതജ്ഞനായ *ജോയല്‍ കോയന്‍* ആണ് ഈ ആശയം അവതരിപ്പിക്കുന്നത്.
*സര്‍വം സംഗീതം*
*രാഗതാള പദാശ്രയമായത്* എന്ന് സംഗീതത്തെ ഏറ്റവും ചുരുക്കി വിളിക്കാം. സാഹിത്യത്തിനു രാഗവും താളവും നല്‍കുമ്പോള്‍ സംഗീതമുണ്ടാകുന്നു. നമ്മള്‍ സംസാരിക്കുന്നതു സംഗീതമാകുന്നില്ല. എന്നാല്‍ ,വെറുതേ ഏതെങ്കിലും വരികള്‍ മൂളിയാല്‍ അതു സംഗീതമാവുന്നു. വാക്കുകളിലേക്കു രാഗവും താളവും കൃത്യമായ അളവില്‍ ചാലിച്ചെടുക്കുമ്പോള്‍ സംഗീതം ജനിക്കുന്നു. സംഗീതത്തിന്‍റെ കാലം നിര്‍ണയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മനുഷ്യര്‍ ചിട്ടപ്പെടുത്തുന്നതിനു മുമ്പു തന്നെ സംഗീതമുണ്ട്. മുളം തണ്ടില്‍ നിന്നുയരുന്നതും ചില പക്ഷികള്‍ ചിലയ്ക്കുന്നതുമൊക്കെ സംഗീതം തന്നെ. സ്വരസ്ഥാനങ്ങള്‍ നിര്‍ണയിച്ചു രാഗങ്ങളിലേക്കു ചിട്ടപ്പെടുത്തിയെടുക്കുക വഴി ഓര്‍ത്തുവയ്ക്കാനും കൈമാറാനും കഴിയുന്ന സംഗീതമുണ്ടായി. എല്ലാവരും പാടുന്നതു നല്ല പാട്ടാകുന്നില്ല എന്നു ശ്രദ്ധിച്ചിട്ടില്ലേ..?
എന്താകും കാരണം..??
*ശ്രുതി, താളം, ഭാവം* എന്നിവ ചേര്‍ന്നു വരുമ്പോള്‍ മാത്രമേ നല്ല സംഗീതമുണ്ടാവുകയുള്ളു. ലോകസംഗീതത്തെ *പാശ്ചാത്യം* എന്നും *പൗരസ്ത്യം* എന്നും പൊതുവായി തിരിക്കാം. ഭൂമിശാസ്ത്രപരമായ വേര്‍തിരിവിനുപരി സംഗീത രീതികളിലും ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു.
*പാശ്ചാത്യ സംഗീതം*
*പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സംഗീതം* പൊതുവെ പാശ്ചാത്യ സംഗീതം എന്നറിയപ്പെട്ടു. പ്രധാനമായും യൂറോപ്പിലുണ്ടായിരുന്ന സംഗീത ശാഖകളാണ് ഇതിനു കീഴില്‍ വന്നത്. അവിടങ്ങളില്‍ തന്നെ പ്രാദേശികമായി വ്യത്യാസങ്ങളുണ്ട്. *സ്വരം ,വേഗം ,താളം* ഒക്കെ നൊട്ടേഷനായി എഴുതിവച്ചാണ് ഇത് അവതരിപ്പിക്കുക. പൗരസ്ത്യ രീതിയില്‍ ഈ നൊട്ടേഷന്‍ ഇല്ല. അവരവരുടെ ഭാഷയിലാണ് സ്വരങ്ങള്‍ എഴുതുക. വലിയ സംഗീത ഉപകരണങ്ങളുടെ സഹായത്താലാണ് പാശ്ചാത്യ സംഗീതം വേദിയിലെത്തിയത്.
*വയലിന്‍, പിയാനോ, സാക്സഫോണ്‍* തുടങ്ങിയവയുടെ അകമ്പടി കൂടിയാവുന്നതോടെ ഇതു പൂര്‍ണ്ണഭാവത്തില്‍ അവതരിപ്പിക്കാനാകും.
*പൗരസ്ത്യ സംഗീതം*
*ഏഷ്യന്‍ സംഗീതം* എന്നു കൂടി ഇതിനു പേരുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഉടലെടുത്ത സംഗീത രീതികള്‍ ഇതില്‍ പെടും. *ഇന്ത്യന്‍ സംഗീതം* ഇതില്‍ പ്രധാനമാണ്.
*ചൈന, ജപ്പാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്തൊനീഷ്യ, മലേഷ്യ* തുടങ്ങിയ ഇടങ്ങളിലെ സംഗീതവും ഇതില്‍ പെടുന്നു. പാശ്ചാത്യ സംഗീതവും പൗരസ്ത്യ സംഗീതവും കൂടിച്ചേര്‍ന്നു പിന്നീടു *ഫ്യൂഷന്‍* എന്ന മറ്റൊരു ശാഖയും ഉണ്ടായി.
*സംഗീതം ഇന്ത്യയില്‍*
_കര്‍ണാടക സംഗീതം_
ദക്ഷിണേന്ത്യയില്‍ ഉടലെടുത്ത ശാസ്ത്രീയ സംഗീതശാഖയാണ് കര്‍ണാടക സംഗീതം. ആയിരക്കണക്കിനു വര്‍ഷം പ്രായമുണ്ടെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. *സ,രി,ഗ,മ,പ,ധ,നി* എന്നീ ഏഴു സ്വരസ്ഥാനങ്ങളുപയോഗിച്ചാണ് ലക്ഷക്കണക്കിനു പാട്ടുകള്‍ ഉണ്ടാക്കുന്നത്.
ഈ സ്വരസ്ഥാനങ്ങളുപയോഗിച്ച് സംഗീതജ്ഞര്‍ ചിട്ടപ്പെടുത്തിയ കൃതികളാണ് സംഗീതകച്ചേരികളിലും മറ്റും അവതരിപ്പിക്കുന്നത്. പല കാലങ്ങളിലായി പലരും ചിട്ടപ്പെടുത്തിയ കൃതികളില്‍ മിക്കവയും എഴുതി വയ്ക്കപ്പെട്ടവയായിരുന്നില്ല. ഇങ്ങനെ കൃതികള്‍ ചിട്ടപ്പെടുത്തുന്നവരെ *വാഗേയന്‍മാര്‍* എന്നു പറയുന്നു.
*ത്യാഗരാജ സ്വാമികള്‍, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമശാസ്ത്രികള്‍* എന്നിവരെ കര്‍ണാടക സംഗീതത്തിലെ *ത്രിമൂര്‍ത്തികള്‍* എന്നു വിളിക്കുന്നു.
_ഹിന്ദുസ്ഥാനി സംഗീതം_
ഇന്ത്യയുടെ തനതു സംഗീത ശാഖകളില്‍ പ്രധാനമാണിത്. *വടക്കേ ഇന്ത്യന്‍* സംഗീതമാണെങ്കിലും ഇന്ത്യയില്‍ പല ഭാഗത്തും ഹിന്ദുസ്ഥാനി സംഗീതത്തിനു വേരോട്ടമുണ്ട്. വടക്കേ ഇന്ത്യന്‍ രാജവംശങ്ങള്‍ക്കു പ്രിയപ്പെട്ടതായതിനാല്‍ രാജഭരണകാലത്തു ഹിന്ദുസ്ഥാനിയും വളര്‍ന്നു. *പേര്‍ഷ്യന്‍ ,അഫ്ഗാന്‍ ,മുഗള്‍* സംഗീതവുമായി ഹിന്ദുസ്ഥാനി സംഗീതത്തിന് അടുത്ത ബന്ധമുണ്ട്. ഇന്ത്യന്‍ സംഗീതമായിരിക്കെ തന്നെ മുസ്ലീം സംഗീത ശാഖകളോട് സാമ്യം തോന്നുകയും ചെയ്യുന്നു എന്നതു ഹിന്ദുസ്ഥാനിയുടെ പ്രത്യേകതയാണ്. *ധ്രുപത്, തരാന, ഖയാല്‍, ഗസല്‍, തുമ്രി, ടപ്പ, കവ്വാലി* തുടങ്ങിയ പല കൈവരികളിലും ഒഴുകുന്നു. ഭക്തിയും പ്രണയവും തത്വചിന്തയും ഉള്‍ച്ചേരുന്ന മനോഹരമായ വരികളും ഹിന്ദുസ്ഥാനി സംഗീതത്തെ സമ്പന്നമാക്കുന്നു.
*സിനിമയിലെ സംഗീതം*
രാഗങ്ങളുടെ അടിസ്ഥാനത്തിലാണ് സിനിമാഗാനങ്ങളും ചിട്ടപ്പെടുത്തുന്നത്. ജനകീയ സംഗീതത്തിന്‍റെ പ്രധാന കൈവഴിയാണ് സിനിമാ സംഗീതം. കര്‍ശനമായ സംഗീത നിയമങ്ങളില്‍ നിന്നു മാറി ആസ്വാദനത്തിനും ജനപ്രിയതയ്ക്കും കൂടുതല്‍ പ്രാമുഖ്യം നല്‍കിക്കൊണ്ടാണു സിനിമാ ഗാനങ്ങള്‍ രൂപപ്പെടുത്തുന്നത്. സിനിമയിലെ വികാരങ്ങള്‍ക്ക് ശക്തി പകരുക എന്ന ഉദ്ദേശ്യത്തോടെ രൂപം നല്‍കുന്ന പാട്ടുകള്‍ പലപ്പോഴും നിയതമായ ഭാവങ്ങളില്‍ നിന്നു വ്യത്യസ്തമായിരിക്കും. ഹിന്ദുസ്ഥാനിയും കര്‍ണാടക സംഗീതവും പോപ് സംഗീതവും പാശ്ചാത്യ സംഗീതവും കലര്‍ത്തിയും പാട്ടുകളുണ്ടാകുന്നു....

2017, ജൂൺ 19, തിങ്കളാഴ്‌ച


വായനാദിനം ജൂൺ 19
 മുതൽ ജൂലായ് 18 വരെ
🍁🍁🍁🍁🍁🍁🍁

ഇന്നത്തെ എന്റെവായന
........................................

രാജലക്ഷ്മി എന്ന അകാലത്തിൽ പൊലിഞ്ഞ എഴുത്തുകാരിയാണ് എന്നെ അത്ഭുതപ്പെടുത്തിയത്.
1965 ജനുവരി 18 ന് അവർ ആത്മഹത്യ ചെയ്യുമ്പോൾ രണ്ടര നോവലും കുറേ കഥകളുമാണ് മലയാളത്തിന് സംഭാവന ചെയ്തത്.
പ്രൊഫ.എം.ലിലാവതിയുടെ സഹപാഠിയായിരുന്നു മഹാരാജാസ് കോളേജിൽ. ഫിസിക്സ് ബിരുദത്തിനു ശേഷം മലയാളം എം.എ യ്ക്ക് ഒരു വർഷം മാത്രം തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റിയിൽ, പിന്നീട് ബനാറസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് വീണ്ടും എം.എസ് സി ഫിസിക്സ് .
അതുവരെ എഴുതാതിരുന്ന അവർ പിന്നീട് എം.ടി.യുടെ സമകാലിക എന്ന നിലയിൽ എഴുത്തിലേക്ക് ശക്തമായ വരവു നടത്തി.മാതൃഭൂമി ആഴ്ചപതിപ്പിൽ മൂന്നാമത്തെനോവൽ പകുതി പ്രസിദ്ധീകരിച്ചപ്പോൾ ചില പ്രത്യേക കാരണങ്ങളാൽ കണ്ടെഴുത്തു കോപ്പി തിരികെ വാങ്ങി കത്തിച്ചു കളഞ്ഞു. പിന്നെ രണ്ടു വർഷം ഒന്നും എഴുതിയില്ല. അന്ന് ഒറ്റപ്പാലം കോളജിൽ ലക്ചറർ ആയിരുന്നു. രാവിലെ കോളേജിൽ പോയെങ്കിലും പെട്ടെന്നു മടങ്ങി വീട്ടിൽ വന്നു മുറിയിൽ കയറി സാരിയിൽ തൂങ്ങി മരിച്ചു.
ഒരു വഴിയും കുറേ നിഴലുകളും എന്ന നോവലിന് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.
മരിക്കുമ്പോൾ വയസ്സ് 34.
മലയാളത്തിലെ എമിലി ബ്രോണ്ടി എന്നാണ് അവർ അറിയപ്പെടുന്നത്.
ഇംഗ്ലീഷ് എഴുത്തുകാരി എമിലി ബ്രോണ്ടി ഒരു നോവൽ മാത്രമേ എഴുതിയിട്ടുള്ളു - 'വൂതറിംഗ് ഹൈറ്റ്സ്' ....
അവർ മുപ്പതാമത്തെ വയസ്സിൽ മരിച്ചു.

വി.കെ.എന്നിനെ ഒന്ന് ഓർമ്മിച്ചുകളയാം.
വടക്കേക്കൂട്ടാല നാരായൺ നായരെ.


പല്ല് തേച്ച് പ്രാതലിനിരുന്നു.
ആവിയില്‍ വിടര്‍ന്ന വെള്ളാമ്പല്‍ ഇഡ്ഡലികള്‍.
രണ്ടിഡ്ഡലി ചട്ട്ണിയില്‍ മുക്കിത്തിന്നു.
രണ്ടെണ്ണം പൊടി കൂട്ടിത്തിന്നു.
രണ്ടെണ്ണം മുളകരച്ചതു കൂട്ടിത്തിന്നു.
രണ്ടെണ്ണം പഞ്ചസാര ചേര്‍ത്തു തിന്നു.
രണ്ട് ഗ്ലാസ് കാപ്പി കുടിച്ചു.
ഒരു മണിക്കുള്ള ശാപ്പാടിന് മുമ്പ് രണ്ട് ലാര്‍ജ് വോഡ്ക്ക തക്കാളി ജൂസില്‍ ചേര്‍ത്ത്
അകത്താക്കി.
പഴയരിച്ചോറ്, വെണ്ടക്കാ സാമ്പാറ്, ഇളവനും പച്ചമുളകും ചേര്‍ത്ത്
ഓലന്‍, വഴുതനങ്ങയും ഉള്ളിയും ചേര്‍ന്നുള്ള മെഴുക്കുപുരട്ടി, കടുമാങ്ങ,
പപ്പടം, മോര്.
ഉണ്ടു; അണ്ടം മുട്ടുന്നതുവരെ ഉണ്ടു.

മൂന്നരയ്ക്ക് ചായ പലഹാരം.
അരിയും ഉഴുന്നും മുളകും ഉള്ളിയും ഉപ്പും പരുക്കനായരച്ചു മുരിങ്ങയില ചേര്‍ത്ത് നിര്‍മിച്ച അപ്പമായിരുന്നു.
മൂന്നെണ്ണം തിന്നു.
തളരുവോളം ചായ കുടിച്ചു.

സായന്തനത്തിന്റെ പുറത്ത് സവാരിക്കിറങ്ങി.
ബാറില്‍ കയറി നാലെണ്ണം പൂശി.
രണ്ട് നീറ്റായും രണ്ട് ഓണ്‍ ദ റോക്കും.
ശേഷം വെളിച്ചെണ്ണയില്‍ തേങ്ങാക്കൊത്തും ചേര്‍ത്ത് വരട്ടിയെടുത്ത മട്ടനും വയറ് നിറയെ പൊറോട്ടകളും.

പത്തു മണിക്ക് ഉറങ്ങാന്‍ കിടന്നു.
ജീവിതത്തില്‍ കൃതകൃത്യത അനുഭവപ്പെട്ടു.
ചെയ്യേണ്ടതെല്ലാം ചെയ്തിരിക്കുന്നു.
തിന്നേണ്ടതെല്ലാം തിന്നിരിക്കുന്നു.
ഇനി മരിക്കാം.
ഇതൊരു ചാന്‍സാണ്.

മരിക്കാന്‍ കിടന്നു.

യഥാസമയം മരിച്ചു.

പുലര്‍ച്ചെ ശവമെടുത്തു.

വീട്ടുകാര്‍ കേള്‍ക്കാത്തത്ര ദൂരത്തായപ്പോള്‍ പയ്യന്‍ ശവമഞ്ചവാഹകരോട് ചോദിച്ചു.
അവിടെയും രാവിലെ ഇഡ്ഡലി തന്നെയല്ലേ ?

            _വി.കെ.എൻ .

            _നിലനില്പീയം.

2017, ജൂൺ 18, ഞായറാഴ്‌ച

Reading day ഉപന്യാസം


വായനദിന ചിന്തകള്‍
വായനയുടെ പ്രയോജനങ്ങള്‍
വായന ജീവിതത്തോടുള്ള അഗാധമായ പരിചയം ഉണ്ടാക്കുന്നു. മഹാത്മാക്കള്‍ മനുഷ്യജീവിതത്തിന്റെ വിവിധ തലങ്ങള്‍ രേഖപ്പെടുത്തി വച്ചത് വായിക്കുമ്പോള്‍ സാമൂഹിക ജീവിതത്തെ കൂടുതലറിയാന്‍ കാരണമാകുന്നു. ചുറ്റുവട്ടത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നു.
സ്വന്തം ജീവിതത്തിന് കൂടുതല്‍ സ്പഷ്ടത കൈവരിക്കാനാവുന്നു. അവനവനെ കുറിച്ചും മറ്റുള്ളവരെക്കുറിച്ചും കൂടുതലറിയുന്നതിലൂടെ ലോകത്തെ ആഴത്തില്‍ മനസ്സിലാക്കുന്നു.
ആശയ വിനിമയത്തിന് കൂടുതല്‍ പരിശീലനം നേടാനാവുന്നു. ആശയപരമായ സ്പഷ്ടത മറ്റുള്ളവര്‍ക്ക് കൈമാറാന്‍ കഴിയുന്നു. സങ്കീര്‍ണ്ണമായ ഇന്ദ്രിയാനുഭവങ്ങള്‍ പോലും മറ്റുള്ളവരോട് പങ്കുവയ്ക്കാന്‍ വായന പരിശീലനമായി മാറുന്നു.

ഭാവനാതലങ്ങളില്‍ പുതിയ ഉണര്‍ച്ചയുണ്ടാക്കുന്നതില്‍ വായനയ്ക്ക് എമ്പാടും പങ്കുണ്ട്. സാഹിത്യരചനകള്‍ ഒരാളിന്റെ ഭാവനയും സൗന്ദര്യചിന്തയും വളര്‍ത്തുന്നുണ്ട്. സഹൃദയത്തിന്റെ വികാസം വായന സാധ്യമാക്കുന്നു. ചിലര്‍ക്കെങ്കിലും സര്‍ഗ്ഗാത്മക രചനയ്ക്ക് പ്രചോദനമായിത്തീരുന്നു.
വായന ഒരാളിന്റെ സംവേദന തല്‍പരത കൂട്ടുന്നു. സങ്കീര്‍ണ്ണവും ധ്യാനാത്മകവുമായ കാര്യങ്ങളുടെ ആഴങ്ങള്‍ അറിയാനും അപഗ്രഥന ശേഷി കൂട്ടാനും വായന സഹായിക്കുന്നു. ആശയങ്ങളുടെ നിര്‍മ്മാണം വായനയിലൂടെ സാധ്യമാകുന്നത് അതുകൊണ്ടാണ്.
വായന വിവരശേഖരണത്തിനുള്ള പ്രധാന മാര്‍ഗ്ഗമായി തീര്‍ന്നിരിക്കുന്നു. പോയ കാലത്ത് പല ദേശങ്ങളിലുണ്ടായ കണ്ടെത്തലുകളും പലരും സംഭാവന ചെയ്ത ആശയങ്ങളും അറിയാനുള്ള പ്രധാന മാര്‍ഗ്ഗമാണ് വായന. അതുകൊണ്ട് തന്നെ വായന വ്യക്തിയുടെ അറിവിന്റെ ആഴങ്ങളറിയിക്കുന്നു.

കുട്ടികള്‍ക്ക്‌ പുസ്തകങ്ങള്‍ വാങ്ങിക്കൊടുക്കുമ്പോള്‍ രക്ഷിതാക്കളും അദ്ധ്യാപകരും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
കുട്ടിയുടെ പ്രായം പരിഗണിച്ചാവണം പുസ്തകങ്ങള്‍ നല്‍കേണ്ടത്. ഒന്നോ രണ്ടോ വയസ്സുളളപ്പോള്‍ തടിച്ച പേജുകളുള്ള ചിത്ര പുസ്തകങ്ങള്‍ നല്‍കുക. പേജുകള്‍ കീറിപ്പറിക്കാനുതകുന്ന പുസ്തകങ്ങള്‍ ലഭ്യമാണ്. വലിയ ചിത്രങ്ങളും ഒന്നോ രണ്ടോ വാക്കുകളുമുള്ള ലാമിനേറ്റ് ചെയ്ത പേജുകളോടെയുള്ള പുസ്തകങ്ങളാണിവ.
ഏച്ചുകൂട്ടി വായിച്ച് തുടങ്ങുന്ന കുട്ടികള്‍ക്ക്‌ നാലഞ്ച് വയസ്സാകുമ്പോള്‍ വര്‍ണ്ണചിത്രങ്ങളും കുറഞ്ഞ വരികളുമുള്ള പുസ്തകങ്ങള്‍ വായനക്ക് കൊടുക്കുക. ചിത്രങ്ങളില്‍ നിന്ന് ആശയങ്ങളുടെ തുടര്‍ച്ച പിന്തുടരാന്‍ കുട്ടികളെ പരിശീലിപ്പിക്കുക. ചിത്രങ്ങളില്‍ നിന്ന് കഥകളിലേക്ക് പരിണമിക്കുന്നു.
വായിക്കാന്‍ തുടങ്ങുന്ന കുട്ടികള്‍ക്ക്‌, എട്ടൊമ്പത് വയസ്സ് വരെ സാരോപദേശ കഥകള്‍, നാടോടി കഥകള്‍, പുരാവൃത്ത കഥകള്‍ തുടങ്ങിയവ നല്‍കുക. താളത്തില്‍ വായിക്കാനും വായിച്ചു പഠിക്കാനുമാവുന്ന പുസ്തകങ്ങള്‍ ലഭ്യമാണ്. കുടികളുടെ സര്‍ഗ്ഗശേഷിയുണര്‍ത്താന്‍ സഹായിക്കുന്ന പുസ്തകങ്ങള്‍ സമ്മാനമായി നല്‍കാവുന്നതാണ്.
പത്ത്‌ വയസ്സിനും പതിനാല് വയസ്സിനുമിടയിലുള്ള കുട്ടികളുടെ വായന പല മേഖലകളിലേക്കും നീങ്ങാന്‍ ഇടയുണ്ട്. വിജ്ഞാനപ്രദമായ ഗ്രന്ഥങ്ങള്‍ ചില കുട്ടികള്‍ തിരഞ്ഞെടുത്തേക്കും. പദ്യഗ്രന്ഥങ്ങള്‍ ചിലര്‍ക്ക ഇഷ്ടമായിരിക്കും. വലിയ പുസ്തങ്ങളും വായിച്ച് തുടങ്ങുന്നു. സാഹസിക കഥകള്‍, അത്ഭുത കഥകള്‍, ഇതിഹാസ കഥകള്‍ തുടങ്ങിയവ പല കുട്ടികള്‍ക്കും ഈ പ്രായത്തില്‍ ഇഷ്ടമായിരിക്കും. ശാസ്ത്രവിഷയത്തില്‍ താല്പര്യമുണ്ടാക്കാനും, ചരിത്ര കൗതുകമുണര്‍ത്താനും ഉതകുന്ന ഗ്രന്ഥങ്ങള്‍ കുട്ടികള്‍ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കുന്നു.
അതാത് ഭാഷയിലെ ക്ലാസ്സിക്‌ ഗ്രന്ഥങ്ങള്‍, പ്രശസ്ത സാഹിത്യരചനകള്‍ എന്നിവ കൗമാരകാലത്തോടെ കുട്ടികള്‍ക്ക്‌ പരിചയപ്പെടുത്തേണ്ടതാണ്. വായനയുടെ ആഴങ്ങളറിയാന്‍ പരിശീലനം നല്‍കുക. വായിച്ചതിനെ കുറിച്ച് ചിന്തിക്കാനും പറയാനും കുട്ടികള്‍ ശ്രമിക്കേണ്ടതുണ്ട്. വായിച്ച ഗ്രന്ഥങ്ങളെ കുറിച്ച് കുറിപ്പുകളെടുത്ത് വയ്ക്കുന്നതും നല്ലതാണ്. വായനയിലൂടെ ചിലര്‍ എഴുത്തിന്റെ വഴികളിലേക്ക്‌ നീങ്ങിത്തുടങ്ങുന്നതും ഈ ഘട്ടത്തിലാണ്.
പഠനഗ്രന്ഥങ്ങള്‍, വിജ്ഞാനഗ്രന്ഥങ്ങള്‍, സാഹിത്യഗ്രന്ഥങ്ങള്‍ തുടങ്ങിയവ വായിക്കാന്‍ കൌമാരത്തോടെ കുട്ടികള്‍ക്കാവണം. അതിനനുസൃതമായി പരിശീലനം മുതിര്‍ന്നവര്‍ നല്‍കണം. തിരഞ്ഞെടുത്ത വായന ചിലര്‍ ശീലമാക്കി മാറ്റുന്നു. വായനയുടെ പ്രയോജനം ഈ ഘട്ടത്തോടെ പലതലങ്ങളിലും പ്രകടമാവുന്നു.
വായനയുടെ പ്രയോജനപ്രദമായ വികാസത്തിന് കുട്ടികളുടെ പ്രിയം, താല്പര്യം, ഭാവന തുടങ്ങിയവ പരിഗണിക്കണം. വായന, വ്യക്തിക്കും മറ്റുള്ളവര്‍ക്കും ഉപകാരപ്രദമായി മാറുന്നു.
വായിക്കാനുള്ള പഠനം
വായിക്കാനും പഠിപ്പിക്കേണ്ടതുണ്ട്. ആദ്യമൊക്കെ ശരീരഭാവങ്ങളോടെ വായിച്ച് അവതരിപ്പിക്കാന്‍ ശീലിപ്പിക്കുക. സംഭാഷണങ്ങള്‍ക്കനുസൃതമായ മുഖഭാവം പ്രകടിപ്പിക്കാന്‍ കുട്ടികള്‍ക്ക്‌ സാധിക്കണം. ഉച്ചാരണ ശുദ്ധിയും കഥയുടെയോ കവിതയുടെയോ ഈണവും ഉച്ചത്തില്‍ വായിച്ച് ശീളിപ്പിക്കാന്‍ സാധിക്കും. എത്ര വായിച്ചു എന്നതിന് വലിയ പ്രാധാന്യം നല്‍കേണ്ടതില്ല. എന്ത് വായിച്ചുവെന്നതും എങ്ങനെ വായിച്ചുവെന്നതും പ്രധാനപ്പെട്ടതാ

വായനാവാരം




ആലപ്പുഴ ജില്ലയിൽ നീലമ്പേരൂരിൽ ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് 1 തീയതി പുതുവായിൽ നാരായണ പണിക്കർ ജനിച്ചു. അദ്ധ്യാപകനായിരുന്നു. 1995 ജൂൺ 19 ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമായി ആചരിക്കുന്നു.

1926 ൽ അദ്ദേഹം തൻറെ ജന്മനാട്ടിൽ "സനാതനധർമ്മം" എന്ന വായനശാല സ്ഥാപിച്ചു. ഒരു സാധാരണ ഗ്രന്ഥശാലാ പ്രവർത്തകനായി പ്രവർത്തനം തുടങ്ങിയ അദ്ദേഹത്തിന്റെ അഹോരാത്രമുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരള ഗ്രന്ഥശാല സംഘം സ്ഥാപിതമാകുന്നത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ, കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിനു നൽകി. പിന്നീട് കേരള നിയമസഭ അംഗീകരിച്ച കേരള പബ്ലിക്ക് ലൈബ്രറീസ് ആക്റ്റ് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു

അദ്ദേഹം പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ തിരുവതാംകൂറിലെ ഗ്രന്ഥശാലകൾക്ക് ഒരു സംഘടിത രൂപം ഇല്ലായിരുന്നു. 1945 ൽ അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയിൽ വച്ച് അദ്ദേഹം വിളിച്ചു ചേർത്ത തിരുവതാംകൂർ ഗ്രന്ഥശാലാ സംഘം രൂപീകരണയോഗത്തിൽ 47 ഗ്രന്ഥശാലകളുടെ പ്രതിനിധികൾ പങ്കെടുത്തു. സമ്മേളനം ഉദ്ഘാടനം ചെയ്തത് അന്നത്തെ ദിവാനായിരുന്ന സർ.സി.പി.രാമസ്വാമി അയ്യരായിരുന്നു. ദിവാനോടുള്ള പ്രതിഷേധം മൂലം ക്ഷണക്കത്ത് ലഭിച്ച ഭൂരിപക്ഷം ഗ്രന്ഥശാലകളും പങ്കെടുത്തില്ല. ഈ സംഘത്തിന് അംഗീകാരം ലഭിക്കുകയും 1946 മുതൽ 250 രുപ പ്രവർത്തനഗ്രാന്റ് ലഭിക്കുകയും ചെയ്തു.

1977 ൽ ഗ്രന്ഥശാലാ സംഘം സർക്കാർ ഏറ്റെടുത്തു. അതുവരെ ഗ്രന്ഥശാലാസംഘത്തിൻറെ ജനറൽ സെക്രട്ടറി അദ്ദേഹമായിരുന്നു. ഗ്രന്ഥശാലാ പ്രവർത്തകർ ആദരവോടെ പണിക്കർസാർ എന്ന് വിളിക്കുന്ന അദ്ദേഹം നിർഭാഗ്യവശാൽ കേരളത്തിൻറെ രാഷ്ട്രീയസാഹചര്യങ്ങളിൽപ്പെട്ട് പിന്നീട് ഗ്രന്ഥശാലാസംഘത്തിൻറെ ആരും അല്ലാതായിത്തീരുകയും അദ്ദേഹം മറ്റൊരു പ്രസ്ഥാനം (കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി)രൂപവത്കരിക്കുകയും അതിന്റെ പ്രവർത്തകനായി മാറുകയും ചെയ്തു.

പ്രധാന ലേഖനം: വായനാദിനം
ഏറേ നാളുകൾക്കുശേഷം അദ്ദേഹത്തിന്റെ മഹത്ത്വം തിരിച്ചറിഞ്ഞ കേരള സർക്കാരും മലയാളികളും ഇപ്പോൾ അദ്ദേഹത്തിൻറെ ചരമദിനമായ ജൂൺ 19 വായനദിനമായി ആചരിച്ച് അദ്ദേഹത്തെ ആദരിക്കുന്നു. അന്ന് മുതൽ ഒരാഴ്ചക്കാലം വായനവാരമായും ആചരിക്കുന്നുണ്ട്.

പി.എൻ. പണിക്കർ അധ്യാപകനായി പ്രവർത്തിച്ചിരുന്ന അമ്പലപ്പുഴ ഗവ. എൽ.പി.സ്‌കൂൾ, അദ്ദേഹത്തിന്റെ സ്മാരകമായി പി.എൻ. പണിക്കർ സ്മാരക ഗവ.എൽ.പി.സ്‌കൂളായി 2014 ൽ വിദ്യാഭ്യാസവകുപ്പ് പുനർനാമകരണം ചെയ്തു.

അളകനന്ദയിലെ വെള്ളാരങ്കല്ലുകള്‍


അളകനന്ദയിലെ വെള്ളാരങ്കല്ലുകള്‍ യാത്രാവിവരണം
ഏകകം: ഓര്‍മ്മയുടെ ജാലകം
7th std ICT video

2017, ജൂൺ 17, ശനിയാഴ്‌ച

എ ആര്‍ രാജരാജവര്‍മ്മ

എ ആര്‍ രാജരാജവര്‍മ്മ 
എ ആര്‍ രാജരാജവര്‍മ്മ 

കൃതികള്‍

കൈയ്യൊപ്പ് 

മലയാള ഭാഷയുടെ വ്യാകരണം ചിട്ടപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് കേരള പാണിനി എന്ന് അറിയപ്പെട്ടിരുന്ന എ.ആർ. രാജരാജവർമ്മ (ജീവിതകാലം:1863 ഫെബ്രുവരി 20 - 1918 ജൂൺ 18], മുഴുവൻ പേര്: അനന്തപുരത്ത് രാജരാജവർമ്മ രാജരാജവർമ്മ). കിടങ്ങൂർ പാറ്റിയാൽ ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടേയും കേരളവർമ്മ വലിയ കോയിത്തമ്പുരാൻറെ മാതൃ സഹോദരീ പുത്രിയായ ഭരണിതിരുനാൾ അമ്മത്തമ്പുരാട്ടിയുടേയും പുത്രനായി ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിൽ കൊല്ലവർഷം 1038 കുംഭമാസം 8-നാണ് അദ്ദേഹം ജനിച്ചത്. വൈയാകരണകാരൻ എന്നതിനു പുറമേ, നിരൂപകൻ, കവി, ഉപന്യാസകാരൻ, സർവ്വകലാശാലാ അദ്ധ്യാപകൻ, വിദ്യാഭ്യാസപരിഷ്കർത്താവ് എന്നീ നിലകളിലും പ്രശസ്തനായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മലയാളഭാഷയുടെ വ്യാകരണം, ഛന്ദശാസ്ത്രം, അലങ്കാരാദിവ്യവസ്ഥകൾ എന്നിവയ്ക്ക് അദ്ദേഹം നിയതമായ രൂപരേഖകളുണ്ടാക്കി. സംസ്കൃതവൈയാകരണനായ പാണിനി, അഷ്ടാദ്ധ്യായി ഉൾപ്പെടുന്ന പാണിനീസൂക്തങ്ങളിലൂടെ സംസ്കൃതവ്യാകരണത്തിനു ശാസ്ത്രീയമായ ചട്ടക്കൂടുകൾ നിർവ്വചിച്ചതിനു സമാനമായി കേരളപാണിനീയം എന്ന മലയാളവ്യാകരണ ഗ്രന്ഥം ഏ.ആർ. രാജരാജവർമ്മയുടെതായിട്ടുണ്ട്. മലയാളവ്യാകരണം ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിൽ ഏ.ആറിന്റെ സംഭാവനകൾ കണക്കിലെടുത്തു് അദ്ദേഹത്തെ കേരളപാണിനി എന്നും അഭിനവപാണിനി എന്നും വിശേഷിപ്പിച്ചുപോരുന്നു.
                                             സംസ്കൃതകോളേജിലായിരുന്ന കാലത്ത് അവിടെ സംസ്കൃതത്തിന്നു പുറമെ ഭൂമിശാസ്ത്രം, ഗണിത ശാസ്ത്രം തുടങ്ങിയ ഇതര വിഷയങ്ങൾ സിലബസിൽ ഉൾപ്പെടുത്തുക, എല്ലാ ദരിദ്രവിദ്യാർത്ഥികൾക്കും വിദ്യാർത്ഥിവേതനം അനുവദിക്കുക, അദ്ധ്യാപകർക്ക് ഇംഗ്ലീഷ് ഭാഷയിൽ പരിചയം ഉണ്ടാക്കുക, കൃത്യവും ആസൂത്രിതവുമായ സമയവിവരപ്പട്ടികകൾ വെച്ച് അദ്ധ്യാപനം ചിട്ടപ്പെടുത്തുക എന്നിങ്ങനെ നിരവധി പരിഷ്കാരങ്ങൾ രാജരാജവർമ്മ ഏർപ്പെടുത്തി. സിലബസ് പരിഷ്കരണം നടപ്പിലാക്കാൻ ആവശ്യമായ പാഠ്യപുസ്തകങ്ങളും അദ്ദേഹം അക്കാലത്ത് വിരചിച്ചു. അഞ്ചുകൊല്ലത്തെ സേവനത്തിനുശേഷം പ്രിൻസിപ്പൽ സ്ഥാനം ഗണപതിശാസ്ത്രികളെ ഏൽപിച്ച് മഹാരാജാസ് കോളേജിലേയ്ക്ക് പോയെങ്കിലും മരിക്കുന്നതുവരെ സംസ്കൃതകോളേജിന്റെ കാര്യത്തിൽ നിതാന്തശ്രദ്ധ പുലർത്തുവാനും കഴിയുന്ന സഹായങ്ങൾ അപ്പപ്പോൾ ചെയ്തുകൊടുക്കുവാനും അദ്ദേഹം നിഷ്കർഷിച്ചുപോന്നു.

മഹാരാജാസ് കോളേജിൽ നാട്ടുഭാഷാസൂപ്രണ്ടും പിന്നീട് പ്രൊഫസറുമായി ജോലിനോക്കിയിരുന്ന കാലത്ത് കോളേജിലെ നാട്ടുഭാഷാധ്യാപകരുടെ ശോചനീയാവസ്ഥയ്ക്ക് അറുതിവരുത്തുവാൻ രാജരാജവർമ്മ ചെയ്ത യത്നങ്ങൾ എടുത്തുപറയത്തക്കതാണ്. ഇതര വകുപ്പു മേധാവികളായ വിദേശികളുടെ ഗ്രേഡും ശമ്പളവും മലയാളം, സംസ്കൃതം തുടങ്ങിയ ഭാഷാവിഭാഗങ്ങളിലെ മേധാവികൾക്കുകൂടി വകവെപ്പിച്ചെടുക്കാൻ ഏ.ആറിനു കഴിഞ്ഞു.

കേരളപാണിനീയം, ഭാഷാഭൂഷണം, വൃത്തമഞ്ജരി, സാഹിത്യസാഹ്യം തുടങ്ങിയവ അന്ന് ക്ലാസ്സിലെ ആവശ്യത്തിനു പാകത്തിൽ തയ്യാറാക്കിയ ഗ്രന്ഥങ്ങളാണ്. മാതുലനായ "വലിയകോയിത്തമ്പുരാന്റെ" വിയോഗം കൊണ്ടും സ്വപുത്രന്റെ അകാലമൃത്യുകൊണ്ടും മറ്റും അനുഭവിക്കേണ്ടിവന്ന തീവ്രദുഃഖം സഹനീയമായത് ഇതുപോലുള്ള ഗ്രന്ഥങ്ങളുടെ നിർമ്മിതിയിൽ മുഴുകിയതു കൊണ്ടാണെന്ന് ഏ.ആർ. തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

പാണ്ഡിത്യം കൊണ്ടായാലും ഭാഷാസ്വാധീനം കൊണ്ടായാലും കേരളപാണിനിക്ക് സംസ്കൃതവും മലയാളവും തമ്മിൽ ഭേദമുണ്ടായിരുന്നില്ല. കാവ്യങ്ങളും വ്യാകരണഗ്രന്ഥങ്ങളുമായി ഇദ്ദേഹത്തിന്റെ ഇരുപത്തിരണ്ടു കൃതികൾ സംസ്കൃതത്തിലുണ്ട്; മലയാളത്തിൽ ഇരുപത്തൊന്നും. ഗ്രന്ഥരചനയ്ക്കുപുറമെ തന്റേതായ ഒരു പാരമ്പര്യം മലയാളസാഹിത്യത്തിൽ വേരുപിടിപ്പിക്കുവാനും ഏ.ആറിനു കഴിഞ്ഞു. കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ നേതൃത്വത്തിൽ തഴച്ചുവന്ന നിയോക്ലാസ്സിക് പ്രവണതയ്ക്ക് തക്ക സമയത്തു കടിഞ്ഞാണിടാനും, ഭാഷാസഹിതിയെ നിർണായകമായ ഒരു ദശാസന്ധിയിൽ നേർവഴിക്കു തിരിച്ചുവിടാനും ശക്തിയും വിവേകവും കാണിച്ചു എന്നത് അദ്ദേഹത്തിന്റെ സാഹിത്യബോധത്തിന് അവകാശപ്പെടാവുന്ന ഒരു വലിയ നേട്ടമാണ്. മുൻതലമുറയുടെയും പിൻതലമുറയുടെയും കാലാഭിരുചികളോട് സുദൃഢമായി ഇണങ്ങിനിൽക്കാൻ തക്കവണ്ണം തരംഗവൈവിധ്യമാർന്ന സംവേദനശേഷിയുടെ ഉടമയായിരുന്നു രാജരാജവർമ്മ. വൈയാകരണന്മാർ തദ്ധിതമൂഢന്മാരായ ശുഷ്കപണ്ഡിതന്മാരാണെന്ന ജനബോധം, പുതുമക്കാർ പറയുമ്പോലെ, തിരുത്തിക്കുറിക്കുകമാത്രമല്ല, താനൊരു ഗതിപ്രതിഷ്ഠാപകൻ (trend setter) ആണെന്ന് തെളിയിക്കുകകൂടി ചെയ്തു അദ്ദേഹം.

അജന്ത ദൃശ്യവിവരണം - യാത്രാവിവരണം


അജന്ത മലയാളം യാത്രാവിവരണം
7th std 

വായനാപക്ഷാചരണം പോസ്റ്റുകള്‍








ചങ്ങമ്പുഴ സ്മൃതിദിനം June 17


ചങ്ങമ്പുഴ കൃഷ്ണപ്പിളള

എന്‍ എന്‍ കക്കാട് - സഫലമീയാത്ര( കവിത


സഫലമീ യാത്ര

എന്‍. എന്‍. കക്കാട്‌

ആര്‍ദ്രമീ ധനുമാസ രാവുകളിലോന്നില്‍
ആതിര വരും പോകുമല്ലേ സഖീ . . .
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ
ഈ പഴങ്കൂടൊരു ചുമയ്ക്കടി ഇടറി വീഴാം
 വ്രണിതമാം കണ്൦തില് ഇന്ന് നോവിത്തിരി കുറവുണ്ട്
വളരെ നാള്‍ കൂടി ഞാന്‍ നേരിയ നിലാവിന്റെ,
പിന്നിലെ അനന്തതയില്‍ അലിയും ഇരുള്‍ നീലിമയില്‍
എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി
നിന്നു വിറക്കുമീ ഏകാന്ത താരകളെ
ഇങ്ങൊട്ടു കാണട്ടെ നീ തൊട്ടു നില്‍ക്കൂ
 ആതിര വരും നേരം ഒരുമിച്ച് കൈകള്‍ കോര്‍ത്ത്‌
എതിരെല്‍ക്കണം നമുക്കിക്കുറി
വരും കൊല്ലമാരെന്നും എന്തെന്നുമാര്‍ക്കറിയാം . . .
 എന്ത് , നിന്‍ മിഴിയിണ തുളുമ്പുന്നുവോ സഖീ . . .
ചന്തം നിറക്കുകീ ശിഷ്ട ദിനങ്ങളില്‍
മിഴിനീര്‍ ചവര്‍പ്പ് പെടാതീ
മധുപാത്രം അടിയോളം മോന്തുക
നേര്‍ത്ത നിലാവിന്റെ അടിയില്‍ തെളിയുമിരുള്‍ നോക്ക്
ഇരുളിന്റെ മറകളിലെ ഓര്‍മ്മകളെടുക്കുക
ഇവിടെ എന്തോര്‍മ്മകളെന്നോ . . .
 നിറുകയിലിരുട്ടെന്തി പാറാവ്‌ നില്‍ക്കുമീ
തെരുവ് വിളക്കുകള്‍ക്കപ്പുറം
പധിതമാം ബോധത്തിനപ്പുറം
ഓര്‍മ്മകള്‍ ഒന്നും ഇല്ലെന്നോ ഒന്നുമില്ലെന്നോ . . .
 പല നിറം കാച്ചിയ വളകള്‍ അണിഞ്ഞും അഴിച്ചും
പല മുഖം കൊണ്ട് നാം തമ്മില്‍ എതിരേറ്റും
നൊന്തും  പരസ്പരം നോവിച്ചും
പതിറ്റാണ്ടുകള്‍ നീണ്ടോരീ
അറിയാത്ത വഴികളില്‍ എത്ര കൊഴുത്ത
ചവര്‍പ്പ് കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തി തന്‍ ശര്‍ക്കര നുണയുവാന്‍
ഓര്‍മ്മകളുണ്ടായിരിക്കണം
ഒക്കെയും വഴിയോര കാഴ്ചകളായി
പിറകിലേക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെ കടന്നുവല്ലോ വഴി
പാതിയിലേറെ കടന്നുവല്ലോ വഴി . . .
 ഏതോ പുഴയുടെ കളകളത്തില്‍
ഏതോ മലമുടി പോക്കുവെയിലില്‍
ഏതോ നിശീഥത്തിന്‍ തേക്ക് പാട്ടില്‍
ഏതോ വിജനമാം വഴി വക്കില്‍ നിഴലുകള്‍
നീങ്ങുമൊരു താന്തമാം അന്തിയില്‍
പടവുകളായി കിഴക്കേറെ ഉയര്‍ന്നു പോയി
കടു നീല വിണ്ണില്‍ അലിഞ്ഞുപോം മലകളില്‍
 പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍
വിളയുന്ന മേളങ്ങള്‍ ഉറയുന്ന രാവുകളില്‍
എങ്ങാനോരൂഞ്ഞാല്‍ പാട്ട് ഉയരുന്നുവോ സഖീഎങ്ങാനോരൂഞ്ഞാല്‍ പാട്ട് ഉയരുന്നുവോ . . .
ഒന്നുമില്ലെന്നോ . . . ഒന്നുമില്ലെന്നോ . . .
 ഓര്‍മ്മകള്‍ തിളങ്ങാതെ മധുരങ്ങള്‍ പാടാതെ
പാതിരകള്‍ ഇളകാതെ അറിയാതെ
ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ
അര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ . . .
 ഏതാണ്ടൊരോര്‍മ്മ വരുന്നുവോ
ഓര്‍ത്താലും ഓര്‍ക്കാതിരുന്നാലും
ആതിര എത്തും കടന്നുപോയീ വഴി
നാമീ ജനലിലൂടെതിരെല്‍ക്കും
ഇപ്പഴയോരോര്‍മ്മകള്‍ ഒഴിഞ്ഞ താളം
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീര്‍ പതിക്കാതെ മനമിടറാതെ . . .
 കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം
നമുക്കിപ്പോഴീ ആര്‍ദ്രയെ ശാന്തരായി
സൗമ്യരായി എതിരേല്‍ക്കാം
വരിക സഖീ അരികത്തു ചേര്‍ന്ന് നില്‍ക്കൂ . . .
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യം ഊന്നുവടികളായി നില്‍ക്കാം
ഹാ സഫലമീ യാത്ര
ഹാ സഫലമീ യാത്ര . . . ! ! !

2017, ജൂൺ 14, ബുധനാഴ്‌ച


ശ്യാമസുന്ദരി നിന്നെടുത്ത അജന്ത എന്ന കവിത ( ആര്‍ . രാമചന്ദ്രന്‍ )

ഏഴാംതരം
voice Bijin master

2017, ജൂൺ 12, തിങ്കളാഴ്‌ച

2017, ജൂൺ 10, ശനിയാഴ്‌ച


കുഞ്ഞുണ്ണി മാഷിന്‍റെ വരികള്‍
1.) വായിച്ചാല്‍ വളരും
       വായിച്ചിലേലും വളരും
       വായിച്ചാല്‍ വിളയും
        വായിച്ചില്ലേല്‍ വളയും
2. ) കാലം മാറിടുമെപ്പോഴും
       കോലവും മാറിടും ദൃഢം
       ശീലം മാറിടുമെപ്പോഴും
       എല്ലാം മാറിടുമെപ്പോഴും
3. )   ഉണ്ടെന്നതില്ലൊന്നാക്കും
          ഇല്ലെന്നതുണ്ടെന്നാക്കും
          പ്രകൃതി വികൃതി
4. ) തലയും തറയും മുറയും
       ചേര്‍ന്നാല്‍ തലമുറ നന്നായീടും
5.) ആയി ഠായി മിഠായി
     തിന്നുമ്പോളെന്തിഷ്ടായി
      തിന്നു കഴിഞ്ഞാല്‍ കഷ്ടായി
6. ) ഒരു ചെറിയ മരം
      അതിലൊരു വനം
       അതാണെന്‍റെ മനം
7. )  ഒന്നും രണ്ടുമുള്ളപ്പോള്‍
          മൂന്നെന്തിന് മനുഷ്യരേ
8. )പുറത്തു കാറ്റുമിരുട്ടും അകത്തിടിയും മഴയും
     അവയ്ക്കിടയ്ക്കൊരു ചിമ്മിനിയും
     കണക്കുബുക്കും
      പെണ്‍കുഞ്ഞും
9. ഒരുതുള്ളിയമ്മിഞ്ഞപ്പാലിന്‍ പരപ്പാണീയാകാശം
...........................................................
കുഞ്ഞുണ്ണി മാസ്റ്ററുടെ കവിതകള്‍
Bijin Master ( മാലേയം )