വായനാദിനം ജൂൺ 19
മുതൽ ജൂലായ് 18 വരെ
🍁🍁🍁🍁🍁🍁🍁
ഇന്നത്തെ എന്റെവായന
........................................
രാജലക്ഷ്മി എന്ന അകാലത്തിൽ പൊലിഞ്ഞ എഴുത്തുകാരിയാണ് എന്നെ അത്ഭുതപ്പെടുത്തിയത്.
1965 ജനുവരി 18 ന് അവർ ആത്മഹത്യ ചെയ്യുമ്പോൾ രണ്ടര നോവലും കുറേ കഥകളുമാണ് മലയാളത്തിന് സംഭാവന ചെയ്തത്.
പ്രൊഫ.എം.ലിലാവതിയുടെ സഹപാഠിയായിരുന്നു മഹാരാജാസ് കോളേജിൽ. ഫിസിക്സ് ബിരുദത്തിനു ശേഷം മലയാളം എം.എ യ്ക്ക് ഒരു വർഷം മാത്രം തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റിയിൽ, പിന്നീട് ബനാറസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് വീണ്ടും എം.എസ് സി ഫിസിക്സ് .
അതുവരെ എഴുതാതിരുന്ന അവർ പിന്നീട് എം.ടി.യുടെ സമകാലിക എന്ന നിലയിൽ എഴുത്തിലേക്ക് ശക്തമായ വരവു നടത്തി.മാതൃഭൂമി ആഴ്ചപതിപ്പിൽ മൂന്നാമത്തെനോവൽ പകുതി പ്രസിദ്ധീകരിച്ചപ്പോൾ ചില പ്രത്യേക കാരണങ്ങളാൽ കണ്ടെഴുത്തു കോപ്പി തിരികെ വാങ്ങി കത്തിച്ചു കളഞ്ഞു. പിന്നെ രണ്ടു വർഷം ഒന്നും എഴുതിയില്ല. അന്ന് ഒറ്റപ്പാലം കോളജിൽ ലക്ചറർ ആയിരുന്നു. രാവിലെ കോളേജിൽ പോയെങ്കിലും പെട്ടെന്നു മടങ്ങി വീട്ടിൽ വന്നു മുറിയിൽ കയറി സാരിയിൽ തൂങ്ങി മരിച്ചു.
ഒരു വഴിയും കുറേ നിഴലുകളും എന്ന നോവലിന് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.
മരിക്കുമ്പോൾ വയസ്സ് 34.
മലയാളത്തിലെ എമിലി ബ്രോണ്ടി എന്നാണ് അവർ അറിയപ്പെടുന്നത്.
ഇംഗ്ലീഷ് എഴുത്തുകാരി എമിലി ബ്രോണ്ടി ഒരു നോവൽ മാത്രമേ എഴുതിയിട്ടുള്ളു - 'വൂതറിംഗ് ഹൈറ്റ്സ്' ....
അവർ മുപ്പതാമത്തെ വയസ്സിൽ മരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ